കൊച്ചി: വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം സ്തനാർബുദ പരിശോധന (മാമോഗ്രാം) ക്യാമ്പ് സംഘടിപ്പിച്ചു.
പരിപാടിയിൽ ഗ്ലോബൽ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ഇന്ത്യ റീജൺ സെക്രട്ടറി രാമചന്ദ്രൻ പേരാമ്പ്ര, ഗ്ലോബൽ വനിതാ ഫോറം പ്രസിഡന്റ് സലീന മോഹൻ, ഇന്ത്യ റീജൺ വനിതാ ഫോറം ചെയർപേഴ്സൺ ഉഷ മണികണ്ഠൻ എന്നിവർ സന്നിഹിതരായിരുന്നു.

സ്തനാർബുദത്തെ കുറിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുകയും, പ്രാരംഭ ഘട്ടത്തിൽ രോഗം കണ്ടെത്താൻ സഹായിക്കുന്നതിനുമായി ഈ ക്യാമ്പ് സംഘടിപ്പിച്ചു. പരിശോധനയിൽ പങ്കെടുത്ത എല്ലാ സ്ത്രീകൾക്കും, മെഡിക്കൽ ടീമിനും, സഹകരിച്ച എല്ലാവർക്കും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.









