മംഗളൂരു: പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി (പിഎംഇജിപി) പ്രകാരം സർക്കാർ സബ്‌സിഡി വായ്പ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് പേരിൽ നിന്ന് 1.45 കോടിയിലധികം രൂപ തട്ടിയ യുവതി അറസ്റ്റിൽ. കർണാടകയിലെ ബ്രഹ്മാവർ യദ്ദാഡി ഗ്രാമത്തിലെ ഹെറാഡിയിൽ താമസിക്കുന്ന സരിത ലൂയിസ് സമർപ്പിച്ച പരാതിയിൽ കൗസല്യ (40) എന്ന യുവതിയാണ് പിടിയിലായത്.
2023 നവംബറിൽ ബന്ധുവായ അഞ്ജലിൻ ഡിസിൽവ വഴിയാണ് സരിത കൗസല്യയെ പരിചയപ്പെട്ടത്. തുടക്കത്തിൽ മടിച്ചെങ്കിലും പിഎംഇജിപി സബ്‌സിഡി വായ്പ സംഘടിപ്പിക്കാമെന്ന് കൗസല്യ സരിതയെ വിശ്വസിപ്പിച്ചു. വായ്പാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങൾ പറഞ്ഞ് കൗസല്യ പണം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.



