ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ്സീരീസിനെക്കുറിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എക്സിൽ റിവ്യൂ എഴുതിയ സംഭവം ചൂടുപിടിക്കുന്നു. പണം വാങ്ങിയാണ് താൻ നിരൂപണം എഴുതിയതെന്ന ആരോപണത്തിന് ശക്തമായ മറുപടിയുമായി തരൂർ രംഗത്തെത്തി. തന്നെ വിൽപ്പനയക്ക് വെച്ചിരിക്കുകയല്ലെന്ന് തരൂർ ആരോപണങ്ങളോട് തിരിച്ചടിച്ചു.
ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ് തന്നെ അദ്ഭുതപ്പെടുത്തി എന്നായിരുന്നു ശശി തരൂർ എക്സിൽ പോസ്റ്റ് ചെയ്തത്. ശശി തരൂരിന്റെ പുതിയ സൈഡ് ബിസിനസ് – പെയ്ഡ് റിവ്യൂകൾ എന്നാണ് ഒരാൾ ഇതിന് കമന്റ് ചെയ്തത്. ഈ പരിഹാസത്തിനാണ് ശശി തരൂർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. “സുഹൃത്തേ, ഞാൻ വില്പനയ്ക്കുള്ളവനല്ല. ഞാൻ പ്രകടിപ്പിക്കുന്ന ഒരഭിപ്രായത്തിനും ആരും എനിക്ക് പണമായോ മറ്റെന്തെങ്കിലും രൂപത്തിലോ പ്രതിഫലം നൽകിയിട്ടില്ല.” തിങ്കളാഴ്ച, ആരോപണത്തിന് മറുപടിയുമായി തരൂർ എക്സിൽ കുറിച്ചതിങ്ങനെ.



