ഷാർജ: ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയെ വിദ്യാഭ്യാസം, പുസ്തക സംസ്കാരം എന്നിവയ്ക്കുള്ള യുനെസ്‌കോയുടെ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു. പ്രസിദ്ധീകരണ രംഗത്തും വിദ്യാഭ്യാസ വികസനത്തിലും ആഗോളതലത്തിൽ ഷെയ്ഖ ബോദൂർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം.
അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ പ്രസിഡന്റ്, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ എന്നീ നിലകളിൽ അറിവിലേക്കുള്ള പ്രവേശനം, സർഗാത്മകത, വിദ്യാഭ്യാസം എന്നിവ സുസ്ഥിരമായ പുരോഗതിയുടെ തൂണുകളാണെന്ന് അവർ ഉറപ്പുവരുത്തിയിരുന്നു. പുസ്തകങ്ങൾ മനസ്സിനെ രൂപപ്പെടുത്തുന്നുവെന്നും അറിവുള്ള സമൂഹങ്ങൾക്ക് അടിത്തറ നൽകുന്നുവെന്നും ഷെയ്ഖ ബൊദൂർ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും സാംസ്കാരിക ഇടപെടലിന്റെയും മൂല്യങ്ങൾക്കായി യുനെസ്‌കോയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.



