Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅന്തരീക്ഷ മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി

അന്തരീക്ഷ മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി

ഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ വലഞ്ഞ് ഡൽഹി. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു.ആനന്ദ് വിഹാറിൽ രേഖപ്പെടുത്തിയത് 409 പോയിൻ്റ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ദീപാവലിക്ക്‌ നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്. അതേസമയം മലിനീകരണം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയാണ്.എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ കഴിയണമെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.

മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങള്‍’ ഉപയോഗിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പലയിടത്തും പാലിക്കപ്പെട്ടില്ല. കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പടക്ക വിപണികളെല്ലാം സജീവമായിരുന്നു. കുട്ടികൾക്കായുള്ള ഏറു പടക്കങ്ങൾ മുതൽ വിദേശനിർമ്മിത വെറൈറ്റികളും സുലഭമായി വിറ്റിരുന്നു. കച്ചവടക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് ഡൽഹിയുടെ അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കിയതെന്നാണ് ഉയരുന്ന വിമര്‍ശനം. വർഷം തോറും ദീപാവലിക്ക് മുമ്പും ശേഷവും ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments