Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമതവികാരം വ്രണപ്പെടുത്തി: രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

മതവികാരം വ്രണപ്പെടുത്തി: രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

പട്ന: ബിഹാറിൽ അവസാനഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎയുടെ പ്രകടനപത്രിക ഇന്ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ ഛത് പൂജ പരാമർശം ആയുധമാക്കുകയാണ് ബിജെപി. പ്രധാനമന്ത്രി ഛത് പൂജക്ക് ജലമല്ല ഉപയോഗിച്ചതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് പരാതി നൽകിയത്.

പരസ്യപ്രചാരണത്തിന് നാലുദിവസം ബാക്കി നിൽക്കെ തിരക്കിട്ട ഓട്ടത്തിലാണ് നേതാക്കൾ. അവസാന ഘട്ടത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വ്യക്തിപരമായ ആരോപണങ്ങളും ഉയരുകയാണ്. സ്ത്രീ വോട്ടർമാർക്കായുള്ള പ്രഖ്യാപനങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കുകയാണ് നേതാക്കൾ. . വോട്ടുകൊള്ള ആരോപണം വിടാതെ പിടിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.

അതിനിടെ ജൻ സ്വരാജ് പാർട്ടി നേതാവിന്റെ കൊലപാതകത്തിൽ ആരോപണങ്ങളും ശക്തമാവുകയാണ്. ഗൂഢാലോചന ആരോപിച്ച് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. മൊകാമയിലെ ജെഡിയു സ്ഥാനാർഥി അനന്ത് സിംഗിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments