Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകൈക്കൂലി കേസ്: അ​ടൂ​ര്‍ പ്ര​കാ​ശ്​ എം.​പിയെ കു​റ്റ​വി​മു​ക്ത​നാക്കി വി​ജി​ല​ൻ​സ്​ കോ​ട​തി

കൈക്കൂലി കേസ്: അ​ടൂ​ര്‍ പ്ര​കാ​ശ്​ എം.​പിയെ കു​റ്റ​വി​മു​ക്ത​നാക്കി വി​ജി​ല​ൻ​സ്​ കോ​ട​തി

കൊ​ച്ചി: റേ​ഷ​ന്‍ മൊ​ത്ത സം​ഭ​ര​ണ ഡി​പ്പോ അ​നു​വ​ദി​ക്കാ​ന്‍ 25 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ചെ​ന്ന വി​ജി​ല​ൻ​സ്​ കേ​സി​ൽ മു​ൻ ഭ​ക്ഷ്യ​മ​ന്ത്രി അ​ടൂ​ര്‍ പ്ര​കാ​ശ്​ എം.​പി ഉ​ള്‍പ്പെ​ടെ അ​ഞ്ചു​പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ വി​ജി​ല​ൻ​സ്​ കോ​ട​തി ഉ​ത്ത​ര​വ്​ ഹൈ​കോ​ട​തി ശ​രി​വെ​ച്ചു.

അ​ടൂ​ര്‍ പ്ര​കാ​ശി​നെ​ക്കൂ​ടാ​തെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി. ​രാ​ജു, മു​ന്‍ ജി​ല്ല സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫി​സ​ര്‍ ഒ. ​സു​ബ്ര​ഹ്മ​ണ്യ​ന്‍, മു​ന്‍ താ​ലൂ​ക്ക് സി​വി​ല്‍ സ​പ്ലൈ​സ് ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. സ​ഹ​ദേ​വ​ന്‍, ഡി​പ്പോ​ക്ക് അ​പേ​ക്ഷി​ച്ച കെ.​ടി. സ​മീ​ര്‍ ന​വാ​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്​​ത​രാ​ക്കി​യ ​കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​റി​ന്‍റെ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ ത​ള്ളി​യാ​ണ്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്.

2005ൽ അ​ടൂ​ര്‍ പ്ര​കാ​ശ് മ​ന്ത്രി​യാ​യി​രി​ക്കെ കോ​ഴി​ക്കോ​ട്​ ഓ​മ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ മൊ​ത്ത ഡി​പ്പോ അ​നു​വ​ദി​ക്കാ​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ​ൻ.​കെ. അ​ബ്​​ദു​റ​ഹ്മാ​ന്‍റെ പ​രാ​തി​യി​ലാ​ണ്​ വി​ജി​ല​ൻ​സ്​ കേ​സെ​ടു​ത്ത​ത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments