Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഐ.​എം.​ഡി സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക​യി​ല്‍ ആ​ദ്യ 20 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് അ​ബൂ​ദ​ബി

ഐ.​എം.​ഡി സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക​യി​ല്‍ ആ​ദ്യ 20 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് അ​ബൂ​ദ​ബി

അ​ബൂ​ദ​ബി: ഐ.​എം.​ഡി സ്മാ​ര്‍ട്ട് സി​റ്റി സൂ​ചി​ക​യി​ല്‍ ആ​ദ്യ 20 ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് അ​ബൂ​ദ​ബി. ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​നം, സ​ര്‍ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​ത, ന​വീ​ന ന​ഗ​ര മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ​യി​ല്‍ മി​ക​വ് പു​ല​ര്‍ത്തി ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന അ​ബൂ​ദ​ബി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ മി​ക​വ്​ തെ​ളി​യി​ക്കു​ന്ന​താ​ണ് നേ​ട്ടം. സു​സ്ഥി​ര ന​ഗ​ര വി​ക​സ​ന​വും ആ​ഗോ​ള ത​ല​ത്തി​ലെ മി​ക​ച്ച രീ​തി​ക​ളും ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന​തി​നാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഒ​ക്ടോ​ബ​ര്‍ 31 ലോ​ക ന​ഗ​ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ബൂ​ദ​ബി​യു​ടെ നേ​ട്ട​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

‘മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത സ്മാ​ര്‍ട്ട് ന​ഗ​ര​ങ്ങ​ള്‍’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ലോ​ക ന​ഗ​ര ദി​ന​ത്തി​ന്റെ പ്ര​മേ​യം. സാ​ങ്കേ​തി​ക വി​ദ്യ ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക​യും ക്ഷേ​മം വ​ര്‍ധി​പ്പി​ക്കു​ക​യും ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണെ​ന്ന​താ​ണ്​ പ്ര​മേ​യ​ത്തി​ല്‍ എ​ടു​ത്തു​കാ​ട്ടു​ന്ന​ത്. സ്മാ​ര്‍ട്ടും സു​സ്ഥി​ര​വും ജ​ന​കേ​ന്ദ്രീ​കൃ​ത​വു​മാ​യ ന​ഗ​രം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ല്‍ അ​ബൂ​ദ​ബി​യു​ടെ വി​ജ​യ​മാ​ണ് ആ​ഗോ​ള ന​ഗ​ര സൂ​ചി​ക​യി​ലെ എ​മി​റേ​റ്റി​ന്റെ നേ​ട്ടം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments