Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപാര്‍ട്ടി പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നും തന്നെ നയിക്കുന്നത് തിരുവനന്തപുരത്തിനോടുള്ള അടങ്ങാത്ത സ്‌നേഹമാണെന്നും കെ.എസ് ശബരിനാഥൻ

പാര്‍ട്ടി പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നും തന്നെ നയിക്കുന്നത് തിരുവനന്തപുരത്തിനോടുള്ള അടങ്ങാത്ത സ്‌നേഹമാണെന്നും കെ.എസ് ശബരിനാഥൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാര്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. പാര്‍ട്ടി പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണെന്നും തന്നെ നയിക്കുന്നത് തിരുവനന്തപുരത്തിനോടുള്ള അടങ്ങാത്ത സ്‌നേഹവും കോണ്‍ഗ്രസ് ആദര്‍ശങ്ങളിലെ വിശ്വാസവുമാണെന്ന് ശബരീനാഥന്‍ പറഞ്ഞു.

നേരത്തെ അരുവിക്കരയില്‍ മത്സരിച്ച സാഹചര്യവും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘2015 മെയ് മാസം അവസാനം ടാറ്റാ ട്രസ്റ്റിന്റെ ഒരു സുപ്രധാന മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ വേണ്ടി മുംബൈയില്‍ നിന്ന് ഡല്‍ഹിയില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് നാട്ടിലേക്ക് ഉടനെ തിരികെ വരണം എന്ന് പറഞ്ഞുകൊണ്ട് ഉമ്മന്‍ ചാണ്ടി സാറും ശ്രീ രമേശ് ചെന്നിത്തലയും ശ്രീ വി എം സുധീരനും ഒരു ഫോണില്‍ എന്നെ വിളിക്കുന്നത്. അന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ സമ്മതം മൂളിയത് വ്യക്തിപരമായ കാര്യങ്ങള്‍ പരിഗണിച്ചല്ല. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വൈകാരിക ബന്ധവും അതിനോടൊപ്പം എന്റെ സ്വന്തം നാടിനുവേണ്ടി പ്രവര്‍ത്തിക്കണം എന്നുള്ള അതിയായ ആഗ്രഹവുമായിരുന്നു’, ശബരീനാഥന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments