Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനിൽ നേരിയ ഭൂചലനം

ഒമാനിൽ നേരിയ ഭൂചലനം

ഷാർജ : യുഎഇയുടെ അയൽരാജ്യമായ ഒമാനിലെ മുസാണ്ടം ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് ചൊവ്വ ഉച്ചയ്ക്ക് ശേഷം 4.40ന് നേരിയ ഭൂചലനം രേഖപ്പെടുത്തി. നാഷനൽ സെന്റർ ഓഫ് മെറ്റിയറോളജി (എൻസിഎം)യുടെ നാഷനൽ സീസ്മിക് നെറ്റ്‌വർക്ക് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 4.6 തീവ്രത രേഖപ്പെടുത്തിയ ഈ ചലനത്തിന്റെ ആഴം വെറും 5 കിലോമീറ്ററായിരുന്നു. 

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് നേരിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് ഇത് കാര്യമായ പ്രത്യാഘാതങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാന ഭൂകമ്പ സാധ്യത മേഖലയിൽ അല്ലെങ്കിലും ഇറാനിലൂടെയും ഇറാഖിലൂടെയും വ്യാപിച്ചുകിടക്കുന്ന സജീവമായ സഗ്രോസ് പർവതനിരയോട് അടുത്താണ് യുഎഇയുടെ സ്ഥാനം. ഈ പർവതനിരയിലുണ്ടാകുന്ന ശക്തമായ ചലനങ്ങൾ നൂറുകണക്കിന് കിലോമീറ്റർ അകലെയാണെങ്കിൽ പോലും യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കാറുണ്ട്. ഈ വർഷം ഓഗസ്റ്റിലും യുഎഇയുടെ സമീപപ്രദേശങ്ങളിൽ നേരിയ ചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ഓഗസ്റ്റിൽ ഒമാന്റെ മദാഹ് മേഖലയിലും (യുഎഇയുടെ ഉള്ളിലുള്ള ഒമാൻ പ്രദേശം) ഫുജൈറയിലെ സഫാദ് പ്രദേശത്തും ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments