ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഡൽഹി എഐസിസി ആസ്ഥാനത്ത് തുടങ്ങി. 100 ശതമാനം സത്യമാണ് ഞാൻ പറയാൻ പോകുന്നതെന്നും ഒരു മുഴുവൻ സംസ്ഥാനവും എങ്ങനെ മോഷ്ടിച്ചുവെന്നാണ് പറയാൻ പോകുന്നതെന്ന ആമുഖത്തോടെയാണ് രാഹുൽ വാര്‍ത്താസമ്മേളനം തുടങ്ങിയത്.
രാജ്യം മുഴുവൻ തട്ടിപ്പ് നടന്നു. എല്ലാം എക്സിറ് പോൾ ഫലങ്ങളും കോൺഗ്രസ് വിജയം പ്രവചിച്ചു. എല്ലാ എക്സിറ്റ് പോളുകളും ഹരിയാനയിൽ കോൺഗ്രസിന് വിജയം പ്രഖ്യാപിച്ചിരുന്നു. പോസ്റ്റൽ ബാലറ്റുകളിൽ കോൺഗ്രസ് മുന്നേറ്റമായിരുന്നു. ഹരിയാന ഫലം ഞെട്ടിച്ചു. പോസ്റ്റൽ ബാലറ്റിൽ 73 സീറ്റ് കോൺഗ്രസിനും 17 സീറ്റും ബിജെപിക്കുമായിരുന്നു.



