റിയോ ഡി ജനീറോ : 2024ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബ്രസീലിയൻ മോഡലായ യുവതിയുടെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വോട്ടുകൾ ചേർക്കപ്പെട്ടെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി വനിത. ബ്രസീലിയൻ മോഡൽ ‘ലാരിസ’ എന്ന് അവകാശപ്പെടുന്ന വനിത സമൂഹമാധ്യമത്തിൽ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ചിത്രം ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിൽ നടുക്കം പ്രകടിപ്പിച്ചാണ് ലാരിസ സംസാരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പോർച്ചുഗീസ് ഭാഷയിൽ ലാരിസ സംസാരിക്കുന്ന വിഡിയോ ആണ് എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നത്. ‘എന്റെ പഴയ ചിത്രം ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഉപയോഗിച്ചു. എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിച്ച് അവർ പരസ്പരം പോരാടുകയാണ്. ഈ ഫോട്ടോ ഞാൻ ചെറുപ്പമായിരുന്ന കാലത്ത് പകർത്തിയതാണ് എന്നും അവർ പറഞ്ഞു.



