Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖ്യമന്ത്രി പിണറായി വിജയൻ ഒൻപതിന് അബുദാബിയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഒൻപതിന് അബുദാബിയിൽ

അബുദാബി : മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ അബുദാബിയിലെ മലയാളി സമൂഹം ഒരുങ്ങി. 9ന് വൈകിട്ട് ആറിന് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിലാണ് സ്വീകരണം. കേരളപ്പിറവിയുടെ 70–ാം വാർഷികവുമായി ബന്ധപ്പെട്ട് മലയാളോത്സവം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി തുടങ്ങിയവർ പ്രസംഗിക്കും. ലോക കേരളസഭ, മലയാളം മിഷൻ, അബുദാബി, അൽഐൻ എന്നിവിടങ്ങളിലെ അംഗീകൃത ഇന്ത്യൻ സംഘടനകൾ എന്നിവരടങ്ങിയ സമിതിയാണ് പരിപാടിക്കു നേതൃത്വം നൽകുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments