Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് വി‍.ഡി സതീശൻ

വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് വി‍.ഡി സതീശൻ

എറണാകുളം: വന്ദേഭാരതില്‍ ആർഎസ്എസ് ഗണഗീതം പാടിയത് നിഷ്കളങ്കമായി കാണാനാവില്ലെന്ന് വി‍.ഡി സതീശൻ. ആലപിച്ചത് ദേശഭക്തി ഗാനമല്ല. ഔദ്യോഗിക പരിപാടിയില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം. അത് ഡി.കെ ശിവകുമാർ ചെയ്താലും തെറ്റ്. കേരളം ഇത് അനുവദിക്കാന്‍ പാടില്ലെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ഗീതം ആർഎസ്എസ് വേദിയിൽ പാടിയാൽ മതി. സ്കൂളിന് എതിരെ നടപടി വേണം. ഔദ്യോഗിക ചടങ്ങിൽ ഗണഗീതം പാടാൻ അനുവദിക്കരുത്. കുട്ടികൾ നിഷങ്കളങ്കമായി പാടിയതല്ല പിന്നിൽ ആളുകളുണ്ടെന്നും പ്രതിപക്ഷ നേതാവ്.

അതിദരിദ്രരില്ലെന്ന് പറയുന്ന മന്ത്രിമാർ അട്ടപ്പാടിയില്‍ പോയി നോക്കണം. സർക്കാർ വെറുതേ പുറംമേനി നടിക്കുകയാണ്. നവകേരള സർവേ എന്ന പേരില്‍ സർക്കാർ ചെലവിൽ പാർട്ടി സ്ക്വാഡ് പ്രവർത്തനം നടത്തുന്നെന്ന് വി‍.ഡി സതീശൻ വിമർശിച്ചു. സർക്കാർ ചെലവിൽ സർവെ നടത്താൻ അനുവദിക്കില്ല. സർക്കാർ സർവേക്ക് എന്തിനാണ് പാർട്ടി സർക്കുലർ. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments