തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾക്കപ്പുറം സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം ആളിക്കത്തിക്കാൻ യുഡിഎഫ്. ജനകീയ കോടതിയിൽ സർക്കാരിനെ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള പ്രതിഫലിക്കുമെന്ന് കെ കെ.സി.വേണുഗോപാൽ വ്യക്തമാക്കിയപ്പോൾ, വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും പ്രചാരണ വിഷയങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടീസർ ആയിരിക്കുമെന്ന് ഉറപ്പായി. പ്രാദേശിക തലത്തിൽ പ്രകടനപ്രത്രികകളുണ്ടാകുമെങ്കിലും യുഡിഎഫിന്റെ വോട്ടുപിടിത്തം പിണറായി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിത്തന്നെയാണ്. ഭരണവിരുദ്ധവികാരം ഉയർത്തി പ്രതിപക്ഷ നേതാവ് തന്നെ അക്കാര്യം അടിവരയിട്ടു.



