ന്യൂഡൽഹി: രാജ്യത്തെ 140 കോടി ജനങ്ങൾക്കായി പുതിയ ആധാർ ആപ്പ് അവതരിപ്പിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർഎന്നിവിടങ്ങളിൽ നിന്ന് ഈ സൗജന്യ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
പുതിയ ആധാര്‍ ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷ, എളുപ്പത്തിലുള്ള ആക്സസ്, പൂര്‍ണ്ണമായും പേപ്പര്‍ രഹിത അനുഭവം എന്നിവ ഉള്‍പ്പെടും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് ഉള്‍പ്പെടെ ആധാറിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.



