കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്സ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. വഴിതിരിച്ചുവിടലുകൾ താത്കാലികമായിരിക്കുമെന്നും കാലാവസ്ഥ മെച്ചപ്പെട്ടാൽ ഒഴിവാക്കുമെന്നും എയർലൈൻ പ്രസ്താവനയിൽ വിശദീകരിച്ചു.
കാലാവസ്ഥാ നിരീക്ഷണം നടത്തിവരുന്നതായി സിവിൽ ഏവിയേഷനും അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സേവനം നൽകുന്ന എല്ലാ വിമാനക്കമ്പനികളുമായും ഏകോപിച്ച് പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി



