തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി വീണ്ടും സിപിഎം- സിപിഐ തർക്കം. ഏതെങ്കിലും കേന്ദ്രങ്ങളിൽനിന്ന് ഇടതുപക്ഷ ആശയം പഠിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി തുറന്നടിച്ചു. ശിവൻകുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാൻ താനില്ലെന്ന് ബിനോയി വിശ്വം മറുപടി നൽകി. എന്നാൽ വിവാദങ്ങൾ മാധ്യമസൃഷ്ടി മാത്രമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മീഡിയ വണിനോട് പ്രതികരിച്ചു .
പിഎം ശ്രീ വിവാദം താൽക്കാലികമായി കെട്ടിടങ്ങളും സിപിഎം സിപിഐ നേതാക്കളുടെ ഉള്ളിൽ എപ്പോഴും നീറുന്നു എന്നതാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്നലെ കരാർ മരവിപ്പിക്കാൻ കത്ത് നൽകിയതിനെ തൊട്ടു പിന്നാലെയാണ് സിപിഐക്കെതിരെ തുറന്നടിച്ച് മന്ത്രി രംഗത്തെത്തിയത്.



