കോഴിക്കോട് : ചലച്ചിത്ര സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി. വിനുവിനെ മേയർ സ്ഥാനാർഥിയായി കോൺഗ്രസ് കൊണ്ടുവരുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ സ്ഥിരീകരണമായത്. കല്ലായ് ഡിവിഷനിലാണ് വി.എം.വിനു മത്സരിക്കുക. വിനുവിന്റേത് ഉൾപ്പെടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 15 പേരുടെ കൂടി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഡിസിസി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് കെ.പ്രവീൺകുമാറും എം.കെ.രാഘവൻ എംപിയും ചേർന്നു പുറത്തിറക്കി.
സംവിധായകൻ വി.എം.വിനു കോഴിക്കോട് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി
RELATED ARTICLES



