തിരുവനന്തപുരം:തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ആര്യാ രാജേന്ദൻ കോഴിക്കോട്ടേക്ക് തിരിച്ചത് നന്നായി. ആര്യയെ തിരുവനന്തപുരത്തേക്ക് തിരിച്ചുവരാൻ ജനങ്ങൾ സമ്മതിക്കില്ല. അഞ്ച് വർഷം ദുർഭരണമാണ് തിരുവനന്തപുരം കോർപറേഷനിൽ നടന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘ഇവിടെ നിന്നാൽ ശരിയാവില്ലെന്ന് മനസ്സിലായി. ആര്യ കോഴിക്കോട് സ്ഥിരതാമസം ആക്കാൻ പോകുന്നു. താൻ പോയിട്ടെങ്കിലും രണ്ട് വോട്ട് എല്‍ഡിഎഫിന് കിട്ടട്ടെ എന്ന് ആഗ്രഹിച്ച് കാണും. അഞ്ച് വർഷത്തെ ഭരണം അത്രക്ക് ദുർഭരണമായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ എല്‍ഡിഎഫ് ഭരണത്തെ വലിച്ച് താഴെയിടണം.ജനങ്ങൾ കേരളത്തിൽ ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നു. അതിന് തുടക്കം കുറിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്.രാഷ്ട്രീയ മാറ്റത്തിന് കേരളം തയ്യാറെടുക്കുകയാണ്’. രമേശ് ചെന്നിത്തല പറഞ്ഞു.



