തിരുവനന്തപുരം: ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ബിഹാർ പരാജയത്തിൽ നിന്ന് പാഠം പഠിക്കണമെന്നും എവിടെയാണ് പ്രശ്നം എന്ന് പരിശോധിക്കണമെന്നും ശശി തരൂർ പറഞ്ഞു.
ഫലം ഇത്ര മോശമാകുമെന്ന് പ്രതീക്ഷിച്ചില്ല. നെഹ്റു കുടുംബത്തിനെതിരെ ഒരു വിമർശനവും ഉന്നയിച്ചിട്ടില്ല. എല്ലാ പാർട്ടകളിലെയും കുടുംബ രാഷ്ട്രീയത്തെക്കുറിച്ചാണ് പറഞ്ഞതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരൻ ആകുന്നു. അങ്ങനെ ചെയ്താൽ മതിയോ എന്നാണ് ഞാൻ ചോദിച്ചത്. 17 വർഷമായി ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു. ഞാൻ ആ കുടുംബത്തിന് എതിരല്ല. അപ്പോ പിന്നെ ഞാൻ എങ്ങനെ രാജിവെക്കുമെന്നും തരൂർ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സജീവമാകും. വിളിച്ച സ്ഥാനാർഥികളുടെ പ്രചരണത്തിനാണ് ഇപ്പോൾ പോകുന്നതെന്നും തരൂർ വ്യക്തമാക്കി.



