ന്യൂഡൽഹി: മഹാസഖ്യത്തിൽ വിശ്വാസമർപ്പിച്ച ബീഹാറിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റു വഴിയാണ് പ്രതികരണം. ബീഹാറിലെ ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മഹാസഖ്യത്തിൽ വിശ്വാസമർപ്പിച്ച ബീഹാറിലെ കോടിക്കണക്കിന് വോട്ടർമാർക്ക് എന്റെ ഹൃദയപൂർവമായ നന്ദി അറിയിക്കുന്നു. തുടക്കം മുതലേ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ഈ പോരാട്ടം ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ളതാണ്.
കോൺഗ്രസ് പാർട്ടിയും ‘ഇഡ്യ’ മുന്നണിയും ഈ ഫലം ആഴത്തിൽ വിലയിരുത്തുകയും ജനാധിപത്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



