Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎസ്‌ഐആറുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ കോൾസെന്റർ

എസ്‌ഐആറുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ കോൾസെന്റർ

തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ കോൾസെന്റർ പ്രവർത്തനം തുടങ്ങിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ. 0471 2551965 എന്ന കോൾസെന്റർ നമ്പറിൽ വിളിച്ച് സംശയങ്ങൾ തീർക്കാം. ഇന്ത്യൻ സമയം രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം ഏഴുമണിവരെ ബന്ധപ്പെടാം. [email protected] എന്ന മെയിൽ ഐ.ഡിയിലും സംശയങ്ങൾ ചോദിക്കാം.

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ സംസ്ഥാനത്ത് നടന്നുവരികയാണ്. നവംബറിൽ തുടങ്ങിയ നടപടികൾ ഡിസംബറിൽ പൂർത്തിയാക്കാനാണ് നീക്കം. ഫെബ്രുവരി ആദ്യവാരത്തോടെ അന്തിമവോട്ടപ്പട്ടിക പ്രസിദ്ധീകരിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments