ദുബായ്: നാളെ ആരംഭിക്കുന്ന ദുബായ് എയർഷോയിൽ തടസ്സമില്ലാത്ത യാത്രയ്ക്ക് സ്മാർട്ട് സർവീസ് പ്രദർശിപ്പിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു.
21 വരെ നീളുന്ന ഷോയിൽ 148 രാജ്യങ്ങളിൽനിന്നുള്ള 1500ലേറെ പ്രദർശകർ പങ്കെടുക്കും. വാണിജ്യ, സൈനിക, സ്വകാര്യ വിമാനങ്ങളെയും അടുത്തറിയാം.



