തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഡിസാസ്സ്റ്റർ ഫോറം മാനേജ്മെന്റ് 22 ശനിയാഴ്ച വൈകിട്ട് ഏഴിന് ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. പരിസ്ഥിതി, ഡിസാസ്റ്റർ മാനേജ്മെന്റ് & ജലലഭ്യത എന്നിങ്ങനെ 3 പാനലാണ് ഒരുക്കിയിട്ടുള്ളത്.
പരിസ്ഥിതി വിദഗ്ധൻ മാധവ് ഗഡ്ഗിൽ പ്രഭാഷണം നടത്തും. ഇന്ത്യ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (NDMA) സ്ഥാപക അംഗമായ പ്രഫ. എൻ. വിനോദ് ചന്ദ്രമേനോൻ ഡിസാസ്റ്റർ മാനേജ്മെന്റിനെകുറിച്ച് സംസാരിക്കും.
കേരള സംസ്ഥാനത്തെ ഭൂഗർഭജലവിഭവ ഡിപ്പാർട്മെന്റിലെ
ബോർഡ് മെമ്പറും കർഷകനുമായ വർഗീസ് തരകൻ ഭൂഗർഭ ജലസ്രോതസ്സുകളെകുറി ച്ച് പ്രഭാഷണം നടത്തും.
UN International Water Sustainability,IWA,TERI പുരസ്കാര ജേതാവാണ് വർഗീസ് തരകൻ. മുൻ ഗ്ലോബൽ പ്രസിഡന്റും
ഇപ്പോഴത്തെ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.പി. വിജയനാണ് പാനൽ മോഡറേറ്റർ.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, പ്രസിഡന്റ് ബാബു സ്റ്റീഫൻ, സെക്രട്ടറി ജനറൽ ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, വി.പി അഡ്മിൻ ജെയിംസ് കൂടൽ തുടങ്ങി ഗ്ലോബൽ, റിജിനൽ , പ്രൊവിൻസ്, ചാപ്റ്റർ നേതാക്കന്മാർ പങ്കെടുക്കും. വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ജെയ്സൺ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ഡിസാസ്റ്റർ ഫോറത്തിന് വേണ്ടി സംഘടിപ്പിച്ചു വരികയാണ്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഗ്ലോബൽ ഡിസാസ്റ്റർ ഫോറം മാനേജ്മെന്റ് ചെയർമാൻ
സുജിത് ശ്രീനിവാസൻ
അറിയിച്ചു.



