കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന് എന്നാണ് വിമർശനം. ഇത്തരം നിലപാട് സർക്കാർ എടുക്കില്ല എന്നായിരുന്നു ധാരണയെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ വിമർശിച്ചു. ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനേയും മുൻ എം.ഡി കെ.എ രതീഷിനെയും വിചാരണ ചെയ്യാനുള്ള സിബിഐയുടെ അപേക്ഷ മൂന്നുതവണയാണ് സർക്കാർ തള്ളിയത്. കോടതിയലക്ഷ്യ നിലപാടാണ് സർക്കാർ നടത്തുന്നതെന്നെന്നും എന്തിനാണ് അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.
സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
RELATED ARTICLES



