Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവെള്ളാപ്പള്ളി നടേശൻ മതനിരപേക്ഷവാദിയെന്ന നിലപാടിലുറച്ച് എം.വി ഗോവിന്ദൻ

വെള്ളാപ്പള്ളി നടേശൻ മതനിരപേക്ഷവാദിയെന്ന നിലപാടിലുറച്ച് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുമ്പോഴും വെള്ളാപ്പള്ളി നടേശൻ മതനിരപേക്ഷവാദിയെന്ന നിലപാടിലുറച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മതനിരപേക്ഷവാദികളെ വർഗീയവാദികളായി ചിത്രീകരിക്കരുതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. മതത്തിന്റെ പേരുപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് വർഗീയതയെന്ന് ഗോവിന്ദൻ നിർവചിച്ചു.

സമൂഹത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും കഴിയാൻ പറ്റാത്ത രൂപത്തിൽ ഭിന്നിപ്പുണ്ടാകുന്ന എല്ലാവരും വർഗീയവാദികൾ ആണെങ്കിൽ ഒന്നാമത്തെ പ്രതി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും മുന്നണിയിൽ എടുത്തിട്ടുള്ള വി.ഡി സതീഷനും കുഞ്ഞാലിക്കുട്ടിക്കും വർഗീയതയെ കുറിച്ച് പറയാൻ എന്ത് അവകാശമാണ് ഉള്ളതെന്നും ഗോവിന്ദൻ ചോദിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments