മസ്കത്ത്: 55 മത് ദേശീയ ദിനം ആഘോഷിക്കുന്ന ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം കാർഷിക മേഖല, വ്യാവസായ രംഗം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ ഒരു വർഷം വലിയ മുന്നേറ്റമുണ്ടായി. ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് മസ്കത്തിലെ അൽ ഫത്ഹ് സ്ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ സുൽത്താൻ അധ്യക്ഷത വഹിക്കും.
ഒമാൻ വിഷൻ 2040 ലൂടെ മുൻഗണന നൽകിയ മേഖലകളിൽ കഴിഞ്ഞ ഒരു വർഷം വലിയ മുന്നേറ്റങ്ങളുണ്ടായി. വിദ്യാഭ്യാസരംഗത്ത് അതിവേഗ പുരോഗതിയുണ്ടായതായി കണക്കുകൾ പറയുന്നു, ഈ വർഷം മാത്രം 16 പുതിയ സ്കൂളുകൾ ആരംഭിച്ചു. ക്യൂഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2026 ൽ ഒമാനിലെ അഞ്ച് ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇടം പിടിച്ചു.



