Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി വേൾഡ് മലയാളി കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യ ഘട്ട...

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി വേൾഡ് മലയാളി കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യ ഘട്ട വിതരണം ഫെബ്രുവരി 25ന്

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി വേൾഡ് മലയാളി കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന്റെ ആദ്യ ഘട്ട വിതരണം 2026 ഫെബ്രുവരി 25-ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കും. ആദ്യ ഘട്ടത്തിൽ 25 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കും.

വിദ്യാർത്ഥികളുടെ അപേക്ഷകൾ ബന്ധപ്പെട്ട WMC ഭാരവാഹികളുടെ ശുപാർശയോടുകൂടി താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം: [email protected]

അപേക്ഷകർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയാളി വിദ്യാർത്ഥികൾ ആയിരിക്കണം എന്നത് ഉറപ്പാക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഡിസംബർ 31.

ലഭിക്കുന്ന എല്ലാ അപേക്ഷകളും WMC-ക്ക് പുറത്തുള്ള സ്വതന്ത്ര കമ്മിറ്റിയാണ് പരിശോധിച്ച് അന്തിമ പട്ടിക ഗ്ലോബൽ ഓഫീസർമാർക്ക് സമർപ്പിക്കുക. സ്കോളർഷിപ്പ് പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും സ്‌പോൺസർ ചെയ്തിരിക്കുന്നത് ഗ്ലോബൽ പ്രസിഡൻ്റായ ഡോ. ബാബു സ്റ്റീഫനാണ്. വിവിധ കലാപരിപാടികളോട് കൂടിയ ഈ മഹത്തായ ചടങ്ങിൽ മന്ത്രിമാരും, രാഷ്ട്രീയ, സാമൂഹിക, കലാരംഗങ്ങളിലെ പ്രമുഖരുമും പങ്കെടുക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments