Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfയുഎഇയിൽ മഞ്ഞുകാലം, ശക്തമായ മൂടൽമഞ്ഞ്: ജാഗ്രതാ നിർദ്ദേശം

യുഎഇയിൽ മഞ്ഞുകാലം, ശക്തമായ മൂടൽമഞ്ഞ്: ജാഗ്രതാ നിർദ്ദേശം

അബുദാബി/ദുബായ്/ഷാർജ: യുഎഇയിൽ മഞ്ഞുകാലം. ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതു പുലർകാലങ്ങളിലാണ്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി ഏതു സമയത്തും മഞ്ഞുണ്ടാകാം. അതിനാൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ സന്ദർഭങ്ങളിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയുമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. അർധരാത്രി മുതൽ രാവിലെ 10 വരെയാണു പലയിടങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെടുന്നത്. ചില സമയത്ത് വൈകുന്നേരങ്ങളിലും മഞ്ഞ് അനുഭവപ്പെടാറുണ്ട്. ഇതിന്റെ ഭാഗമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെലോ, റെഡ് അലർട്ടും നൽകിയിരുന്നു.

ദുബായ്, ഷാർജ എമിറേറ്റുകളിലാണ് ഇന്നലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പുലർച്ചെ 4നു തുടങ്ങിയ മൂടൽമഞ്ഞു ചിലയിടങ്ങളിൽ രാവിലെ 10 വരെ തുടർന്നു. ഇതുമൂലം പലരും വൈകിയാണു ജോലി സ്ഥലത്ത് എത്തിയത്. അബുദാബിയിൽ ചൊവ്വാഴ്ച കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നു.

24 വരെ മൂടൽ മഞ്ഞ് അനുഭവപ്പെടുമെന്നു മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു റോഡിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡ്, എസ്എംഎസ്, റേഡിയോ സമൂഹമാധ്യമങ്ങൾ എന്നിവ വഴി നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്നും പൊലീസ് ഓർമപ്പെടുത്തി.

പിഴയും ബ്ലാക്ക്  പോയിന്റും
നിയമലംഘകർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണു ശിക്ഷ. മഞ്ഞുള്ള സമയത്തു ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുമുണ്ട്.  

ശ്രദ്ധിക്കാൻ
∙ മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനം ഓടിക്കണം.
∙ ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ.
∙ ഓവർടേക്കിങ്ങോ, ലെയ്ൻ മാറ്റമോ പാടില്ല
∙ വേഗപരിധി മണിക്കൂറിൽ 80 കി.മീയിൽ കവിയരുത്.
∙ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽ നിന്നും സുരക്ഷിത അകലത്തിലേക്കു മാറ്റി നിർത്തിയിടണം.
∙ അന്തരീക്ഷം തെളിഞ്ഞ ശേഷമേ യാത്ര തുടരാവൂ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments