സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയവരുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനായി നോർക്ക റൂട്ട്സ് ഡയറക്ടർമാരും വകുപ്പും ചേർന്ന് നടപ്പാക്കിയ 2025-26 വർഷത്തെ നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഓൺലൈനിൽ നവംബർ 30 വരെ അപേക്ഷിക്കാം.
ഒരു പ്രവാസിയുടെ രണ്ട് കുട്ടികൾക്ക് വരെ സ്കോളർഷിപ് ലഭിക്കുന്നതാണ്. വാർഷിക വരുമാനം മൂന്നു ലക്ഷത്തിന് താഴെയാവണം. പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ ബിരുദ-ബിരുദാനന്തര തലത്തിൽ ആദ്യവർഷം പഠിക്കുന്നവരാകണം. പഠിക്കുന്ന കോഴ്സിന് വേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്. മാർക്കിന്റെ അടിസ്ഥാനത്തിലാവും സെലക്ഷൻ. അംഗീകൃത സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവരെയാണ് പരിഗണിക്കുക. ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ.
നോർക്ക റൂട്ട് സ്കോളർഷിപ് പദ്ധതിയുടെ വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും https://scholarship.norkaroots.org സന്ദർശിക്കേണ്ടതാണ്. ഓരോ കോഴ്സിനും 15,000 രൂപയായിരിക്കും സ്കോളർഷിപ്



