Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎസ്ഐആർ നടപടകൾക്കിടെ 16 ബിഎൽഒമാർക്ക് ജീവൻ നഷ്ടമായെന്ന് രാഹുൽ ഗാന്ധി

എസ്ഐആർ നടപടകൾക്കിടെ 16 ബിഎൽഒമാർക്ക് ജീവൻ നഷ്ടമായെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: എസ്ഐആർ നടപടകൾക്കിടെ 16 ബിഎൽഒമാർക്ക് ജീവൻ നഷ്ടമായെന്ന് രാഹുൽ ഗാന്ധി. മൂന്നാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ ജീവൻപൊലിഞ്ഞതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. എസ്ഐആർ എന്ന പേരിൽ രാജ്യമെമ്പാടും അരാജകത്വം സൃഷ്ടിക്കപ്പെട്ടു. എസ്ഐആർ പരിഷ്കരണമല്ല, അടിച്ചമർത്തലാണ് നടക്കുന്നത്. ഹൃദയാഘാതം, മാനസിക പിരിമുറുക്കം, ആത്മഹത്യ എന്നിവയ്ക്ക് കാരണമായി. വോട്ടുകൊള്ള തടസ്സമില്ലാതെ തുടരുകയാണ്.

ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ ഉള്ള ഒരു രാജ്യത്ത്, വോട്ടർമാർക്ക് അവരുടെ പേരുകൾ കണ്ടെത്താൻ 22 വർഷം പഴക്കമുള്ള വോട്ടർ പട്ടികകൾ സ്കാൻ ചെയ്ത പേജുകൾ തിരയേണ്ടിവരുന്നു.പരിഷ്കാരങ്ങളുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് സമ്മർദ്ദം ചെലുത്തുന്നത് ഉചിതമാണോ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ മാതൃക ജനാധിപത്യ സുതാര്യതയെ പരിഹസിക്കുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments