തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിൽ രാഹുൽ മക്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയേക്കും. തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് സൂചന. ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേകാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നൽകുമെന്നാണ് സൂചന.
ലൈംഗിക ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ ശബ്ദരേഖകളാണ് ഇന്ന് പുറത്ത് വന്നത്. രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റും പുറത്ത്. കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റാണ് പുറത്ത് വന്നത്. ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നാണ് ശബ്ദരേഖ.



