കണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ കണ്ണൂർ എക്സ്പാട്രിയേറ്റ്‌സ് അസോസിയേഷൻ (KEXPA) സംഘടിപ്പിച്ച KEXPA പൊന്നോണം 2025, അൽ ഖുസൈസിലെ ദി സ്വാഗത റെസ്റ്റോറന്റിൽ വിവിധ കലാപരിപാടികളുടെയും ഓണസദ്യയുടെയും മികവിൽ ആഘോഷിച്ചു.
പ്രസിഡണ്ട് ഷാജേഷ് കെ.വിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഐ പി എ (Indian Promoters Association) ചെയർമാൻ റിയാസ് കിൽടോൺ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ അനൂപ് കീച്ചേരി, സത്യൻ എടക്കാട്, സലാം പാപ്പിനിശേരി, കോർഡിനേറ്റർമുരളി വീനസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഭാരവാഹികളായ പ്രജീഷ്, സംഗീത്കൃഷ്ണൻ, സീനേഷ് ഗംഗാധരൻ, രാകേഷ് കൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഭി വേങ്ങര എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ ശ്രദ്ധേയമായി. ചടങ്ങിന്റെ സമാപനത്തിൽ ലസിത് കായക്കൽ നന്ദി രേഖപ്പെടുത്തി.
അഞ്ജന അഭിലാഷിന്റെ
നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിരയും ‘ രജിലിന്റെ നേതൃത്വത്തിലുള്ള ഡിജെ പരിപാടിയും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു.



