സംസ്ഥാനത്ത് ഇന്ന് തെക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഇടത്തരം മഴ ലഭിക്കും. കേരള തീരത്തു നിന്ന് മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്.
കന്യാകുമാരിക്ക് സമീപവും ആന്‍ഡമാന് സമീപവും കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദങ്ങള്‍ വരുന്ന 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്പെടാനിടയുണ്ട്. ആന്‍ഡമാന് സമീപത്തെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി തമിഴ്നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവ്സഥാ വകുപ്പ് അറിയിച്ചു.



