കുളത്തൂർമൂഴി: നട്ടെല്ലിനുള്ളിൽ ക്യാൻസർ ബാധിച്ച് വിദ്യാർത്ഥിനി ചികിത്സാ സഹായം തേടുന്നു. വെള്ളാവൂർ കുറവരാട്ട് വീട്ടിൽ എം.പി മോഹൻ ദാസിന്റെയും തുളസിബായിയുടേയും മകൾ ദുർഗാദാസ് (17) ആണ് അസുഖ ബാധിത. ശസ്ത്ര ക്രിയക്കും തുടർ ചികിത്സയ്ക്കുമായി 25 ലക്ഷം രൂപയോളം ചിലവ് വരും.
അങ്കമാലിയിലെ അപ്പോളോ ഹോസ്പിറ്റലിലാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനം ചികിത്സയ്ക്ക് താങ്ങാനാകുന്നില്ല. ശസ്ത്രക്രിയക്ക് തുക സമാഹരിക്കുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. ഇതിനായി മുണ്ടത്താനം എസ്.ബി.ഐ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. :
അക്കൗണ്ട് നമ്പർ: 67315558654, ഐ.എഫ്.എസ്.സി നമ്പർ: SBIN 0070366, സി.ഐ.എഫ് നമ്പർ: 77125283688.



