തിരുവനന്തപുരം: പ്രചാരണ ബോർഡുകളിലെ ഐപിഎസ് ഒഴിവാക്കുകയോ റിട്ടയേഡ് എന്ന് ചേർക്കുകയോ ചെയ്തത് തന്‍റെ നിർദേശപ്രകാരമാണെന്ന് തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പോ നോട്ടീസോ ഇതുവരെ ലഭിച്ചിട്ടില്ല. ഐപിഎസെന്ന് പ്രചരണ ബോർഡുകളിൽ ഉപയോഗിച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞപ്പോൾ ഇടപെട്ടെന്നും ശ്രീലേഖ മീഡിയവണിനോട് പറഞ്ഞു.
ശ്രീലേഖയുടെ പേരിനൊപ്പം ‘ഐപിഎസ്’ എന്ന പദവി ഉപയോഗിക്കരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പ്രചാരണ ബോർഡുകളിലും മറ്റും പേരിനൊപ്പം ഉപയോഗിച്ചിരുന്ന ഐപിഎസ് പദവി നീക്കം ചെയ്യാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.



