കുവൈത്ത് സിറ്റി : കുവൈത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധന തുടരുന്നു. ഉന്നത പദവിയിൽ ജോലി ചെയ്യുന്നവരുടെ പരിശോധന പൂർത്തിയായി. മറ്റു ജീവനക്കാരുടെ പരിശോധന തുടരുകയാണെന്നും നിയമ ലംഘനം കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
നിയമലംഘകർക്ക് 5 വർഷം വരെ തടവും 1,000 മുതൽ 10,000 ദിനാർ വരെ പിഴയുമാണ് ശിക്ഷ. ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്യും. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിക്കുകയും പ്രമോഷൻ നേടുകയും ചെയ്തുവരുന്നത് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നിയമം കടുപ്പിച്ചത്.



