മുംബൈ: രാജ്യത്ത് 98,000 കോടി രൂപയുടെ നിക്ഷേപത്തില്‍ വമ്പന്‍ എഐ (നിര്‍മിത ബുദ്ധി) ഡേറ്റ സെന്ററൊരുക്കാന്‍ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അഞ്ചു വര്‍ഷംകൊണ്ട് ഒരു ജിഗാവാട്ട് ശേഷിയില്‍ ആന്ധ്രപ്രദേശിലാകും ഡേറ്റ സെന്റര്‍ നിര്‍മിക്കുക.
കനേഡിയന്‍ ബഹുരാഷ്ട്ര കമ്പനിയായ ബ്രൂക്ക്ഫീല്‍ഡ് കോര്‍പ്പറേഷന്‍, അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റായ ഡിജിറ്റല്‍ റിയാല്‍റ്റി എന്നിവയുമായി ചേര്‍ന്നുള്ള റിലയന്‍സിന്റെ ഡിജറ്റല്‍ കണക്ഷന്‍ എന്ന സംയുക്ത സംരംഭമാണ് പദ്ധതി നടപ്പാക്കുക. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 400 ഏക്കറിലായാണ് എഐയ്ക്കായി തദ്ദേശ ഡേറ്റ സെന്റര്‍ കാമ്പസ് ഒരുക്കുകയെന്നും കമ്പനി അറിയിച്ചു.
നേരത്തേ അമേരിക്കന്‍ ടെക് ഭീമമന്മാരായ ഗൂഗിളും വിശാഖപട്ടണം കേന്ദ്രീകരിച്ച് എഐ ഡേറ്റ സെന്റര്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്കു പുറത്ത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ നിക്ഷേപ പദ്ധതിയാണിത്.



