Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'വാർത്തയോ വേദിനാടകമോ? : മുഖം മാറുന്ന മാധ്യമങ്ങൾ', ജെയിംസ് കൂടൽ എഴുതുന്നു

‘വാർത്തയോ വേദിനാടകമോ? : മുഖം മാറുന്ന മാധ്യമങ്ങൾ’, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

പുതിയ കാലത്തെ മാധ്യമങ്ങളെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? പരസ്പര മത്സരത്തിൻ്റെ അങ്കപ്പോരിൽ സത്യം മറഞ്ഞിരുന്നു പോകുന്നോ? എന്താണ് പുതിയ കാലത്തെ മാധ്യമ ധർമം ? കാലക്രമത്തിൽ മാധ്യമലോകം മാറാറുണ്ട്. പക്ഷേ ഈ മാറ്റങ്ങൾ വാർത്തയുടെ
ഗൗരവം വർധിപ്പിക്കുന്നതിലേക്കാണോ, അതോ അതിന്റെ സ്വഭാവത്തെ
വൈകൃതമാക്കുന്ന തരത്തിലാണോ എന്ന ചോദ്യത്തിന് പ്രസക്തി ഏറെയാണ്.
കേരളത്തിലെ ചില ദൃശ്യവാർത്താ മാധ്യമങ്ങൾ നൽകുന്ന ദൃശ്യങ്ങളിൽ
വാർത്തയും നാടകീയതയും തമ്മിലുള്ള അതിരുകൾ മങ്ങിയിരിക്കുന്നു. ഇത് ചർച്ച ചെയ്യേണ്ടത് ആരാണ് ?

മുഖം മാറിയ വാർത്തകൾ

ഇന്നത്തെ വാർത്താ അവതരണം പലപ്പോഴും സിനിമാ ഭാഷയുടെ സ്വാധീനത്തിൽ നിന്നും ഉയർന്നുവന്നതാണ്. പശ്ചാത്തലസംഗീതവും ദൃശ്യങ്ങളുടെ ആവർത്തനവും, headline-ുകളുടെ
തീവ്രതയും ചേർന്ന് വാർത്തയുടെ ആത്മാവിനെ മറയ്ക്കുന്നു. വാർത്തയിലേക്ക് ജനത്തിനേ ചേർത്തുവയ്ക്കാനുള്ള മസാലകൾ ആവോളം വിളമ്പുകയും ചെയ്യും.

വിവരസമാഹരണവും വിശകലനവും ആവശ്യമായിടത്ത് അവതരണത്തിന്റെ തിളക്കം
അതിരുകടന്നാൽ, യാഥാർത്ഥ്യബോധം തന്നെ മങ്ങിയുപോകുന്നു. ഈ യാഥാർത്ഥ്യത്തെ പലരും കണ്ടില്ലെന്നു നടിച്ചു.

കേസുകൾ ‘കഥാപാത്രങ്ങൾ’ ആകുമ്പോൾ

സരിത കേസ്: സോളാർ അന്വേഷണത്തിന് ആഴമേറേണ്ട സമയത്തായിരുന്നു ഒരു മുഖം
മാധ്യമശ്രദ്ധയുടെ കേന്ദ്രമായി മാറിയത്. ദൃശ്യവത്കരണം ശക്തമായപ്പോൾ
ഭരണപര ഉത്തരവാദിത്വം പിന്നിലായി—ദൃശ്യപ്രാധാന്യമാണ് മുൻപന്തിയിൽ
വന്നത്

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: Sympathy framing-ന്റെ രണ്ടുമുഖം
ഈ കേസിലെ റിപ്പോർട്ടിംഗിൽ narrative shift വ്യക്തമാണ്.
ആദ്യ ഘട്ടത്തിൽ ശക്തമായ ആരോപണങ്ങൾ ഉയർന്നപ്പോൾ, പിന്നീട് അതേ
വ്യക്തിയെ സാഹചര്യത്തിലെ ഒരാളായി sympathy framing കൊണ്ടുയർത്തി.

ഈ “reverse” അവതരണം യഥാർത്ഥ പരാതിക്കാരുടെ ശബ്‌ദത്തെ
മന്ദമാക്കുകയും വികാരത്തെ വസ്തുതകളുടെ സ്ഥാനത്ത് കൊണ്ടുവരുകയും
ചെയ്യുന്നു.

24 മണിക്കൂറിന്റെ സെൻസേഷണൽ ചക്രമാണ് പലർക്കും പ്രധാനം. ഒരു ഒറ്റ സംഭവം ഒരു ദിനത്തെ മുഴുവനായും കീഴ്‌പ്പെടുത്തുന്ന രീതിയിൽ
bulletins, discussions, visuals, social media repeats എന്നിവ ഒന്നിച്ചുചേർന്ന്
അമിതമായ അവതരണശേഷി പ്രാപിക്കുന്നു. ഇതോടെ വാർത്തയുടെ ആഴം കുറയുകയും
പൊതുധാരണയിൽ തെറ്റായ ബോധം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

സാമൂഹിക പ്രതിഫലങ്ങൾ

1.  പ്രധാന വിഷയങ്ങൾ sensational items-ന്റെ പിന്നാലെ പിന്തള്ളപ്പെടുന്നു.
2.  വികാരം, വസ്തുതകളെ മറികടക്കുന്നു.
3.  ഇരകളുടെ ശബ്‌ദം, sympathy framing-ൽ മങ്ങുന്നു.
4.  മാധ്യമവിശ്വാസ്യത തകരുന്നു.

മാധ്യമങ്ങളുടെ ഉത്തരവാദിത്വം

മാധ്യമങ്ങളുടെ ശക്തി അവരുടെ നിഷ്കളങ്ക ശബ്‌ദത്തിലാണ്. അതിനെ സംരക്ഷിക്കാൻ
sensational framing നിയന്ത്രിക്കണം

•   സ്വകാര്യതയുടെ അതിരുകൾ മാനിക്കണം

•   സമതുലിത റിപ്പോർട്ടിംഗ് നടപ്പാക്കണം

•   അന്വേഷണത്തിലെ വിശ്വാസ്യത മുൻപിൽ വയ്ക്കണം

•   വികാരവത്കരണം പരിമിതപ്പെടുത്തണം.

വാർത്തയും നാടകവും തമ്മിലുള്ള അകലം കുറഞ്ഞുപോകുമ്പോൾ
മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വാർത്തകൾ സമൂഹത്തെ ബോധവത്കരിക്കാനും ചിന്തിപ്പിക്കാനും
ഉദ്ദേശിച്ചവയാണ്. വികാരവും നാടകീയതയും ചേർന്ന അവതരണങ്ങൾ
ജനാധിപത്യത്തിന്റെ ആധാരമായ പൊതുചർച്ചയെ ദുര്‍ബലമാക്കും.

വിശ്വാസമാണ് വാർത്തയുടെ ഉറവിടം.
അത് സംരക്ഷിക്കുക, ഇതാണീ കാലഘട്ടത്തിലെ
മാധ്യമങ്ങളുടെ പ്രധാന കടമ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments