തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡന് നല്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെ മാറ്റിയാണ് ഹൈബിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ഇനി സോഷ്യല്‍മീഡിയ സെല്‍ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റുസംസ്ഥാനങ്ങളിലും ഈപേരില്‍ തന്നെയാണ് നേരത്തെയും സൈബര്‍ പ്രചാരണം നടന്നിരുന്നത്.



