ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മരണവാര്‍ത്ത സത്യമല്ലെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും വെളിപ്പെടുത്തലുമായി നിയമസഭാംഗം. പാകിസ്ഥാന്‍ തെഹ്‌രീഖെ ഇന്‍സാഫ് പാര്‍ട്ടിയുടെ സെനറ്റര്‍ ഖുറം സീശാനാണ് ശനിയാഴ്ച വാദമുന്നയിച്ചത്. ഇമ്രാന്‍ ഖാന്‍ മരണപ്പെട്ടെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അദിയാലയിലെ തടവറില്‍ കഴിയുകയാണെന്നും സീശാന്‍ പറഞ്ഞു.
‘ഇമ്രാന്‍ ജീവനോടെയുണ്ട്. അദിയാലയിലെ തടവറില്‍ കഴിയുകയാണ് അദ്ദേഹം. പാകിസ്ഥാന്‍ വിടണമെന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്’. സീശാന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



