കൊച്ചി: ഇ.ഡിയും സി.ബി.ഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വെക്കാനുള്ള ഏജന്‍സികളാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ എഫ്.ഐ.ആര്‍ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരന്മാരുടെ വോട്ട് മാറ്റാനുള്ള ബി.ജെ.പിയുടെ എക്‌സര്‍സൈസാണ് എസ്.ഐ.ആര്‍. കേരളത്തിലത് സി.പി.എം ചെയ്യുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഒളിച്ചോടിയിട്ടില്ല. മറ്റേത് പാര്‍ട്ടിയേക്കാളും കൃത്യമായ നിലപാടും നടപടിയും കോണ്‍ഗ്രസ് എടുത്തുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ശശി തരൂർ നടത്തിയ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശിക്കാന്‍ കഴിയുന്നുവെന്നത് കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ മനോഹാരിതയാണെന്ന് വേണുഗോപാൽ പറഞ്ഞു.



