ദുബായ്: കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി വഴി സംസ്ഥാനത്ത് വികസനക്കുതിപ്പുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒൻപതര വര്‍ഷം കൊണ്ട് കേരളത്തില്‍ വലിയ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. കിഫ്ബി രൂപീകരിച്ചത് നാടിന്റെ പശ്ചാത്തല സൗകര്യ വിസനത്തിന് സാമ്പത്തിക സ്രോതസ് കണ്ടെത്താന്‍ വേണ്ടിയാണ്. 96,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ദേശീയപാത വികസനത്തിന് മാത്രം 5,600 കോടി നല്‍കിയത് കിഫ്ബിയില്‍ നിന്നാണ്.
വികസനത്തിന്റെ തെളിവ് കേരളത്തിലെ എല്ലായിടത്തും കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായില്‍ പ്രവാസി സാംസ്‌കാരിക സംഘടനയായ ഓര്‍മയുടെ നേതൃത്വത്തില്‍ സംഘടിക്കുന്ന കേരളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി മസാല ബോണ്ട് കേസിൽ ഇ ഡി നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.



