തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള നടിയെ അന്വേഷണ സംഘം വിളിപ്പിക്കും. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസ് നീക്കം. രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെയുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച കൂടുതൽ ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്യും. അതിജീവിതയുടെ പരാതിയിൽ കൂടുതൽ ആളുകളിൽനിന്ന് ഇന്ന് മൊഴി രേഖപ്പെടുത്തും. നാളെയാണ് രാവിലെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ഇതിനുമുമ്പ് രാഹുലിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് നീക്കം. രാഹുലിന്റെ ജാമ്യ അപേക്ഷയെ ശക്തമായി എതിർക്കാനാണ് തീരുമാനം.



