ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മല്‍സരിക്കും. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സുരേഷ് ഗോപിക്ക് തൃശൂരായിരിക്കും ആഗ്രഹമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ലോക്സഭയിലേക്കും രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാനത്ത് മല്‍സരിച്ചിരുന്നു.



