Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി എസ്.രാജേന്ദ്രൻ

ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി എസ്.രാജേന്ദ്രൻ

മൂന്നാർ ∙ സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി വോട്ടുതേടിയിറങ്ങി. ഇടമലക്കുടി, ദേവികുളം ഉൾപ്പെടെയുള്ള തോട്ടം മേഖലയിലാണു വോട്ടുപിടിത്തം. ഇടമലക്കുടിയിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ 3 തവണ രാജേന്ദ്രൻ വോട്ടു തേടിയെത്തി. സിപിഎമ്മുമായി നാലുവർഷമായി അകന്നുനിൽക്കുകയാണു രാജേന്ദ്രൻ.

‘തിരഞ്ഞെടുപ്പുകളിൽ ഞാൻ മത്സരിച്ചപ്പോൾ എനിക്കുവേണ്ടി പ്രവർത്തിച്ചവരും അവരുടെ ബന്ധുക്കളും ഇത്തവണ പലയിടത്തായി മത്സരിക്കുന്നുണ്ട്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണു വോട്ടഭ്യർഥന’ – രാജേന്ദ്രൻ പ്രതികരിച്ചു. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് 15 വർഷം സിപിഎം എംഎൽഎയായിരുന്ന എസ്.രാജേന്ദ്രനെ പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചിട്ടും തിരികെ പാർട്ടിയിൽ പ്രവേശിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്നും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments