തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബംഗളുരു സ്വദേശിയായ 23കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കെപിസിസി കൈമാറിയ പരാതിയിലാണ് കേസെടുത്തത്. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആണ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കേസ് അന്വേഷിക്കും.
അതേസമയം, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.



