ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി ശശി തരൂർ. പാർലമെന്റിൽ പ്രതിപക്ഷം ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നാണ് വിമർശനം. പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നതിലാണ് പ്രാധാന്യം കൊടുക്കുന്നത്. ചോദ്യോത്തര വേളകൾ ഫലപ്രദമായി ഉപയോഗിക്കുന്നില്ല. ഇതിൽ പ്രതിപക്ഷത്തിന് തന്നെയാണ് നഷ്ടമെന്നും ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ വിമർശനം.
ഇതൊരു പുതിയ പ്രശ്‌നമല്ല. യുപിഎ ഭരണകാലത്ത്, ബിജെപി പാർലമെന്റ് തടസ്സപ്പെടുത്തി, 15-ാം ലോക്‌സഭയുടെ പ്രതിഷേധിക്കാനുള്ള സമയത്തിന്റെ 68 ശതമാനം നഷ്ടപ്പെട്ടു. യുപിഎ കാലത്ത് ബിജെപി പെരുമാറിയത് പോലെയാണ് ഇപ്പോൾ ഇഡ്യ സഖ്യം പെരുമാറുന്നത്. സർക്കാർ കൂടിയാലോചിക്കോ ചർച്ച ചെയ്യാനോ വിസമ്മതിക്കുന്നത് ഇത്തരം തടസ്സപ്പെടുത്തലിനെ ന്യായീകരിക്കുന്നുവെന്നാണ് വാദം. അവർ നിങ്ങളോട് എന്തു ചെയ്തുവോ അത് അവരോടും ചെയ്യുക എന്ന പാതയിലാണ് ഇന്ത്യൻ രാഷ്ട്രീയം.



