തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയുടെതാണ് വിധി.അതിനിടെ അറസ്റ്റ് തടയാൻ രാഹുൽ പുതിയ ഹരജി നൽകി. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. രാഹുലും യുവതിയും തമ്മിലെ ചാറ്റാണ് കൈമാറിയത്.
ഇന്നലെ എടുത്ത രണ്ടാമത്തെ കേസിന്‍റെ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പൊലീസ് പരിശോധന വ്യാപകമാക്കിയതിനിടെ രാഹുൽ കീഴടങ്ങുമെന്നാണ് അഭ്യൂഹം. വയനാട്- കർണാടക അതിർത്തിയിൽ അന്വേഷണ സംഘം തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. രാഹുലിന്‍റെ രണ്ട് സഹായികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നത്. ബലാത്സംഗം ചെയ്യുകയോ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുലിന്‍റെ വാദം. എന്നാൽ രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതിനും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.



